< Back
Science
ഈ ഡേറ്റ് ഓർത്തുവെച്ചോളു.. ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ് കാണാം, മുന്നിൽ നയിക്കുന്നത് ചന്ദ്രൻ
Science

ഈ ഡേറ്റ് ഓർത്തുവെച്ചോളു.. ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ് കാണാം, മുന്നിൽ നയിക്കുന്നത് ചന്ദ്രൻ

Web Desk
|
6 Jan 2025 8:00 PM IST

ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ വരിയായി തെളിഞ്ഞ് നിൽക്കുന്ന അപൂർവ കാഴ്ച

ആകാശക്കാഴ്ചകൾ കാണാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എന്നാൽ ജനുവരി 17,18 എന്നീ ദിനങ്ങൾ ഓർത്തുവെച്ചോളു. ഈ ദിനങ്ങളിൽ രാത്രി ആകാശത്തേക്ക് കണ്ണും നട്ടിരുന്നാൽ ഒരപൂർവമായ കാഴ്ച കാണാം. ആകാശത്ത് ചന്ദ്രന് പുറമെ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുള്ള അവസരമാണിത്.

ചന്ദ്രന് താഴെ നിരയായാണ് ഗ്രഹങ്ങളെ കാണാൻ സാധിക്കുക.

'പ്ലാനറ്റ് പരേഡ്' എന്നാണ് ഈ അപൂർവ പ്രതിഭാസത്തെ വിളിക്കുന്നത്. ഇതുകൂടാതെ ഈ വർഷത്തെ ഏറ്റവും ഇരുട്ടുള്ള ആകാശമായിരിക്കും ഈ ദിവസങ്ങളിൽ.

ഭൂമിയുടെ വീക്ഷണകോണിൽ നിന്ന് നേരെ എതിരായി നിൽക്കുന്നതിനാൽ ചൊവ്വയെ സാധാരണ കാണാൻ സാധിക്കാറില്ല. എന്നാൽ ഈ ദിവസങ്ങളിൽ ചൊവ്വ ആകാശത്ത് വ്യക്തമായി തെളിഞ്ഞുവരും.

അപൂർവ കാഴ്ച കാണാനായി പ്രകാശമലിനീകരണം കുറഞ്ഞ ഇരുണ്ട പ്രദേശത്ത് നിൽക്കുന്നതായിരിക്കും ഉചിതം. അത് കൂടാതെ സൂര്യസ്തമയത്തിന് ശേഷമുള്ള സമയമായിരിക്കും നിരീക്ഷണത്തിന് മികച്ചത്.

വാനനിരീക്ഷണം നടത്തുന്നവർക്ക് ഏറെ മികച്ച അവസരമാണ് 2025 ജനുവരി. സാധാരണയിൽ കൂടുതൽ ഇരുണ്ടതാണ് ആകാശമെന്നതാണ് കാരണം.

Similar Posts