< Back
Science
കിണറുകള്‍ എന്തുകൊണ്ട് വൃത്താകൃതിയില്‍?
Science

കിണറുകള്‍ എന്തുകൊണ്ട് വൃത്താകൃതിയില്‍?

Web Desk
|
4 Aug 2025 10:17 AM IST

വൃത്താകൃതിയില്‍ നിര്‍മിക്കുന്നതിന് പിന്നില്‍ ശാസ്ത്രീയ കാരണങ്ങളുണ്ട്

വീടുകളിലെ ഏറ്റവും പ്രധാന ജലസ്രാതസ്സാണ് കിണര്‍. കിണര്‍ എന്തുകൊണ്ടാണ് വൃത്താകൃതിയില്‍ നിര്‍മിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ മറ്റ് ഷേപ്പുകളിലോ കിണര്‍ നിര്‍മിച്ചതായി കാണുന്നില്ല. പകരം കൂടുതലായി കാണുന്നത് വൃത്താകൃതിയിലാണ്.

പണ്ടുമുതലെ കിണര്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത് കൊണ്ടാണ് അതേ രീതി പിന്തുടരുന്നത് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ കാരണം അതല്ല. പിന്നില്‍ ശാസ്ത്രീയ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് കിണര്‍ വൃത്താകൃതിയില്‍ തന്നെ നിര്‍മിക്കാനുള്ള കാരണം.

കിണര്‍ കൂടുതല്‍ കാലം ഈട് നില്‍ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയൊക്കെയാണ് വൃത്താകൃതിയില്‍ നിര്‍മിക്കുന്നത്. വെള്ളം എല്ലാ സ്ഥലത്തും തുല്യമായി വിതരണം ചെയ്യാനും കൂടാതെ കിണര്‍ വൃത്താകൃതിയില്‍ അല്ലെങ്കില്‍ ചുറ്റുമതിലിന്റെ ബലം കുറയാനും സാധ്യത കൂടുതലാണ്.

കിണറില്‍ വെള്ളം നിറയുമ്പോള്‍ ഭിത്തികളില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. വൃത്താകൃതിയിലാകുമ്പോള്‍ പ്രഷര്‍ എല്ലാ ഭാഗത്തേക്കും തുല്യമായി വിതരണം ചെയ്യപ്പെടുന്നു. കിണറിന്റെ ഭിത്തികള്‍ ഈട് നില്‍ക്കുകയും കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും.

ചതുരത്തിലും ത്രികോണാകൃതിയിലുമൊക്കെയാകുമ്പോള്‍ ഭിത്തികളിലേക്ക് വലിയ സമ്മര്‍ദമുണ്ടാക്കും. ഭിത്തി തകരാന്‍ വരെ ഇത് കാരണമാകും. വെള്ളവും മണ്ണും ചെലുത്തുന്ന സമ്മര്‍ദത്തെ നേരിടാന്‍ വൃത്താകൃതിയിലുള്ള കിണറുകള്‍ക്കാണ് കൂടുതല്‍ കഴിയുക. അതിനാല്‍ കുറഞ്ഞപരിപാലനം മതിയാകും. ഈ കാരണങ്ങള്‍ കൊണ്ടാണ് കിണര്‍ വൃത്താകൃതിയില്‍ നിര്‍മിക്കുന്നത്.

Similar Posts