< Back
Kerala
കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം
Kerala

കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

|
25 Jan 2021 7:03 PM IST

തിരുവനന്തപുരം ഡിസിപി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം

കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം ഡിസിപി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ഡിജിപിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഡിജിപിയുടെ നടപടി.

ഡിസംബര്‍ 18നാണ് മകനെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. പിന്നീട് അമ്മക്ക് ജാമ്യം ലഭിച്ചു. ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് പുറത്തിറങ്ങിയ ശേഷം അമ്മ പറഞ്ഞു. മകനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി നല്‍കിയതാണെന്നും അമ്മ പറഞ്ഞു. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Similar Posts