Sports
ISL

ഐഎസ്എല്‍ പത്താം സീസണ്‍ ലോഗോ

Sports

ഐഎസ്എല്‍ പത്താം സീസണ് നാളെ കിക്ക് ഓഫ്

Web Desk
|
20 Sept 2023 7:13 AM IST

പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം പ്രീതം കോട്ടാൽ മീഡിയവണിനോട് പറഞ്ഞു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പത്താം സീസണ് നാളെ കിക്ക് ഓഫ്. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം പ്രീതം കോട്ടാൽ മീഡിയവണിനോട് പറഞ്ഞു. ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് മികച്ച സംഘമാണ് . കൊച്ചിയിലെ ആരാധകർക്ക് വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണ് എന്നും പ്രീതം കോട്ടാൽ പറഞ്ഞു

പുതിയ സീസൺ നന്നായി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടി ഒരുങ്ങി കഴിഞ്ഞു. ഞാൻ എപ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ബ്ലാസ്റ്റേഴ്സിൽ എത്തിയതും അത്തരം ഒരു തീരുമാനത്തിന്‍റെ ഭാഗമാണ്. എനിക്കറിയാം എന്‍റെ ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഇത്.ചിലപ്പോഴൊക്കെ നമ്മൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കണം...പ്രീതം പറഞ്ഞു.

''സന്തുലിതമായ ടീമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനുള്ളത്. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും നല്ല വിദേശ കളിക്കാരും ഈ സീസണിൽ ടീമിലുണ്ട്.കിരീടത്തിനായി മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷമായി ആരാധകർ ഞങ്ങളെ സ്നേഹിക്കുന്നു. അവർക്കായി ഞങ്ങൾ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.തീർച്ചയായും നിങ്ങൾ സ്റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങൾ നിങ്ങൾക്കായി പോരാടും'' പ്രീതം കൂട്ടിച്ചേര്‍ത്തു.

Similar Posts