< Back
Sports
ബോക്സിങ് റിങ്ങില്‍ ഇടിയേറ്റു വീണു; കൗമാരക്കാരിയായ താരത്തിന് ദാരുണാന്ത്യം
Sports

ബോക്സിങ് റിങ്ങില്‍ ഇടിയേറ്റു വീണു; കൗമാരക്കാരിയായ താരത്തിന് ദാരുണാന്ത്യം

Web Desk
|
4 Sept 2021 4:57 PM IST

തലച്ചോറിനേറ്റ ക്ഷതം മൂലം കോമയിലായെന്നാണു സംഘാടകർ ആദ്യം അറിയിച്ചത്

പ്രൊഫഷണൽ ബോക്സിങ് മത്സരത്തിനിടെ ഇടിയേറ്റു വീണ കൗമാരക്കാരിയായ താരത്തിന് ദാരുണാന്ത്യം. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് മെക്സിക്കൻ ബോക്സർ ജീനറ്റ് സക്കരിയാസ് സാപ്പറ്റ റിങിൽ വച്ച് ഇടിയേറ്റ് വീണത്. തലയ്ക്കേറ്റ പരിക്കു മൂലം കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.

നാലാം റൗണ്ടില്‍ കാനഡയുടെ മേരി പിയർ ഹുലെയുടെ കനത്ത പഞ്ചുകളേറ്റു സാപ്പറ്റ നിലം പതിച്ചു. മത്സരം തുടരാനാവില്ലെന്നു കണ്ടതോടെ കനേഡിയന്‍ താരം നോക്കൗട്ട് ജയവും നേടി. എന്നാൽ സാപ്പറ്റ എഴുന്നേൽക്കാനാകാതെ റിങ്ങിൽ കിടന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തലച്ചോറിനേറ്റ ക്ഷതം മൂലം സാപ്പറ്റ കോമയിലായെന്നാണു സംഘാടകർ ആദ്യം അറിയിച്ചത്. ഇന്നലെയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധകൃതർ വ്യക്തമാക്കി.

അതിനിടെ താരത്തിന്റെ മരണത്തിന് പിന്നാലെ ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തു വന്നു. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുന്നവയാണെന്നും തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിട്ടീഷ് ഏജൻസിയായ ഹെഡ്‌‌വേയുടെ തലവൻ പീറ്റർ മക്കബേ പറഞ്ഞു.

Related Tags :
Similar Posts