< Back
Sports
ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്
Sports

ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

Web Desk
|
15 July 2021 11:22 AM IST

കളിക്കാരുടെ പേര് ബി.സി.സി.ഐ പരസ്യപ്പെടുത്തിയിട്ടില്ല

ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ കളിക്കാരുടെ പേര് ബി.സി.സി.ഐ പരസ്യപ്പെടുത്തിയിട്ടില്ല.

രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ക്ക് ഇതിനോടകം തന്നെ നെഗറ്റീവ് ആയിട്ടുണ്ട്. മറ്റൊരു താരം കഴിഞ്ഞ ഏഴ് ദിവസമായി ക്വാറന്‍റൈനിലാണ്. രണ്ട് പേര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 18 ന് വീണ്ടും ടെസ്റ്റ് ചെയ്യും. കളിക്കാര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നു തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പ് നല്‍കി.

ജൂലൈ 20 മുതല്‍ 22 വരെ ഇന്ത്യയുടെ പരിശീലന മത്സരം നടക്കും. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തുടരുകയാണ് കോഹ്‍ലിയും സംഘവും. ഈ മാസം 20ന് സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂർ തുടങ്ങുന്നത്. ആഗസ്ത് നാലിനാണ് ആദ്യ ടെസ്റ്റ്.

Similar Posts