< Back
Sports
ഏകദിനത്തില്‍ 350 ഇരകളുമായി ധോണിSports
ഏകദിനത്തില്‍ 350 ഇരകളുമായി ധോണി
|22 Dec 2016 3:32 PM IST
278 മത്സരങ്ങളില്‍ നിന്നും 261 ക്യാച്ചുകളും 89 സ്റ്റമ്പിംഗുമാണ് ധോണിയുടെ സമ്പാദ്യം. 482 ഇരകളെ സ്വന്തമാക്കിയ ശ്രീലങ്കയുടെ കുമാര .....
ഏകദിന അന്താരാഷ്ട്ര മത്സരങ്ങളില്‍ 350 ഇരകളെ സ്വന്തമാക്കുന്ന നാലാമത്തെ വിക്കറ്റ് കീപ്പറെന്ന ഖ്യാതി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി സ്വന്തമാക്കി. സിംബാബ്‍വേക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ബൂറയുടെ പന്തില്‍ ചിഗുംബുരയെ പിടികൂടിയാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. 278 മത്സരങ്ങളില്‍ നിന്നും 261 ക്യാച്ചുകളും 89 സ്റ്റമ്പിംഗുമാണ് ധോണിയുടെ സമ്പാദ്യം. 482 ഇരകളെ സ്വന്തമാക്കിയ ശ്രീലങ്കയുടെ കുമാര സംഗക്കാരയാണ് പട്ടികയിലെ ഒന്നാമന്‍. 472 ഇരകളുമായി ഗില്‍ക്രിസ്റ്റും 424 ഇരകളുമായി മാര്‍ക്ക് ബൌച്ചറുമാണ് വിക്കറ്റ് കീപ്പര്‍മാരുടെ ഈ അപൂര്‍വ്വ പട്ടികയിലെ മറ്റംഗങ്ങള്‍.