< Back
Sports
മെസ്സിയെ വിമര്‍ശിക്കുന്ന മറഡോണയുടെയും പെലെയുടെയും ശബ്ദരേഖ പുറത്ത്മെസ്സിയെ വിമര്‍ശിക്കുന്ന മറഡോണയുടെയും പെലെയുടെയും ശബ്ദരേഖ പുറത്ത്
Sports

മെസ്സിയെ വിമര്‍ശിക്കുന്ന മറഡോണയുടെയും പെലെയുടെയും ശബ്ദരേഖ പുറത്ത്

admin
|
4 Feb 2017 12:35 AM IST

ചടങ്ങിന് തൊട്ടു മുന്‍പ് ഇരുവരും നടത്തിയ സംഭാഷണം മൈക്രോഫോണ്‍ വഴിയാണ് പുറത്തായത്.

മെസ്സി അത്ര വലിയ കളിക്കാരനൊന്നുമല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയും മാറഡോണയും. പാരിസില്‍ യൂറോകപ്പ് പ്രൊമോഷണല്‍ ചടങ്ങിനിടെ നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് മെസ്സിക്കെതിരായ ഇവരുടെ വിമര്‍ശം പുറത്തുവന്നത്. ചടങ്ങിന് തൊട്ടു മുന്‍പ് ഇരുവരും നടത്തിയ സംഭാഷണം മൈക്രോഫോണ്‍ വഴിയാണ് പുറത്തായത്.

മെസ്സി നല്ലൊരു വ്യക്തിയാണെങ്കിലും നായകനാകാന്‍ പറ്റില്ലെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ മെസ്സി നയിച്ച അര്‍ജന്റീനയെ പരിശീലിപ്പിച്ച മാറഡോണയുടെ വിമര്‍ശം. മെസ്സിയെ വ്യക്തിപരമായി അടുത്തറിയുമോ എന്ന പെലെയുടെ ചോദ്യത്തിന് മറുപടിയായി മറഡോണ പറഞ്ഞു. നമ്മുടെയൊന്നും കാലത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. എഴുപതുകളില്‍ ഞങ്ങള്‍ ബ്രസീലുകാര്‍ക്ക് റിവെല്ലിനൊ, ഗെര്‍സണ്‍, ടൊസ്റ്റാവോ തുടങ്ങിയ മികച്ച കളിക്കാരുണ്ടായിരുന്നു. അര്‍ജന്റീനയാവട്ടെ ഇപ്പോള്‍ മെസ്സിയെ മാത്രമാണ് ആശ്രയിക്കുന്നത് മറുപടിയായി മറഡോണയെ ശരിവെച്ചുകൊണ്ട് പെലെ പറഞ്ഞു.

1986 ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലെത്തിച്ചത് മറഡോണയാണ്. എന്നാല്‍ 2014 ലെ ഫൈനലില്‍ മെസ്സി നയിച്ച അര്‍ജന്റീന ജര്‍മ്മനിയോട് തോല്‍ക്കുകയായിരുന്നു.

Similar Posts