< Back
Sports
അംപയര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ബിസിസിഐയുടെ സ്‍പെഷല്‍ ക്ലാസ്അംപയര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ബിസിസിഐയുടെ സ്‍പെഷല്‍ ക്ലാസ്
Sports

അംപയര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ബിസിസിഐയുടെ സ്‍പെഷല്‍ ക്ലാസ്

Alwyn K Jose
|
20 Feb 2017 2:26 AM IST

അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന പല അംപയര്‍മാരുടെയും ഇംഗ്ലീഷ് അത്ര പോര എന്നാണ് ആക്ഷേപം.

അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന പല അംപയര്‍മാരുടെയും ഇംഗ്ലീഷ് അത്ര പോര എന്നാണ് ആക്ഷേപം. ഈ പരാതി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. അംപയര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. മാച്ച് ഓഫീഷ്യല്‍സിന്റെ ആശയവിനിമയത്തിലെ വ്യക്തതയും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും ഉറപ്പാക്കാനാണ് ബിസിസിഐയുടെ പുതിയ പദ്ധതി. ഇതനുസരിച്ച് ആദ്യ ബാച്ച് അംപയര്‍മാര്‍ക്ക് ഈ മാസം 12 മുതല്‍ 16 വരെ പരിശീലനം നല്‍കി. രണ്ടാം ഘട്ടത്തിലെ സംഘത്തിന് ഇന്ന് മുതല്‍ 23 വരെയാണ് പരിശീലനം കൊടുക്കുക. ഐസിസിയും ബ്രിട്ടീഷ് കൗണ്‍സിലും സംയുക്തമായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും അംപയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പ്രായോഗിക പരിശീലനമായിരിക്കും കൂടുതലും. സംവാദങ്ങളും ചര്‍ച്ചകളും വഴിയായിരിക്കും പഠനമെന്ന് ബിസിസിഐ പറയുന്നു.

Similar Posts