< Back
Sports
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കംSports
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
|19 Feb 2017 11:54 AM IST
വെസ്റ്റ് ഇന്‍ഡീസിലെ ജമൈക്കയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് മത്സരം
ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. വെസ്റ്റ് ഇന്‍ഡീസിലെ ജമൈക്കയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് മത്സരം . ഒന്നാം ടെസ്റ്റിന്‍ ഇന്ത്യക്കായിരുന്നു വിജയം. വിന്‍ഡീസിൽ വച്ച് ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ് വിജയം. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുക എന്നതാണ് വിൻഡീസിന്റെ ലക്ഷ്യം. ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 92 റൺസിനും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പരിശീലകൻ അനിൽ കുംബ്ലെയും നായകൻ വിരാട് കോഹ്‌ലിയും.