< Back
Sports
ഡിവില്ലിയേഴ്സ് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് കൊഹ്‍ലിഡിവില്ലിയേഴ്സ് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് കൊഹ്‍ലി
Sports

ഡിവില്ലിയേഴ്സ് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് കൊഹ്‍ലി

admin
|
21 Feb 2017 10:59 PM IST

സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ ഡിവില്ലിയേഴ്സ് സമ്മര്‍ദം ഇല്ലാതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചതെന്നും കൊഹ്‍ലി

ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് എബി ഡിവില്ലിയേഴ്സെന്ന് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് നായകനും ഇന്ത്യന്‍ ഉപനായകനുമായ വിരാട് കൊഹ്‍ലി. ഐപിഎല്ലിലെ ഈ സീസണിലെ തങ്ങളുടെ പ്രഥമ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തതിനു ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകനെ കൊഹ്‍ലി പുകഴ്ത്തിയത്. 42 പന്തില്‍ 82 റണ്‍സിലേക്ക് കുതിച്ച ഡിവില്ലിയേഴ്സുമൊത്ത് 14.3 ഓവറില്‍ 157 റണ്‍ കൂട്ടുകെട്ടാണ് കൊഹ്‍ലി പടുത്തുയര്‍ത്തിയത്. 75 റണ്‍സായിരുന്നു വിരാട് കൊഹ്‍ലിയുടെ സമ്പാദ്യം. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ ഡിവില്ലിയേഴ്സ് സമ്മര്‍ദം ഇല്ലാതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചതെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.

Similar Posts