< Back
Sports
സച്ചിന്‍ ഇന്ന് കൊച്ചിയില്‍സച്ചിന്‍ ഇന്ന് കൊച്ചിയില്‍
Sports

സച്ചിന്‍ ഇന്ന് കൊച്ചിയില്‍

Subin
|
3 March 2017 9:11 PM IST

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളെ പരിചയപ്പെടുന്നതിനാണ് സച്ചിന്‍ എത്തുന്നത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് കൊച്ചിയിലെത്തും. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളെ പരിചയപ്പെടുന്നതിനാണ് സച്ചിന്‍ എത്തുന്നത്. സച്ചിന് പുറമെ മറ്റ് ടീമുടമകളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, തുടങ്ങിയവരും ഇന്ന് കൊച്ചിയില്‍ എത്തുന്നുണ്ട്. ചടങ്ങില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി പ്രകാശനവും നടക്കും.

ഐഎസ്എല്‍ മൂന്നാം സീസണുള്ള മുന്നോടിയായുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിനായിട്ടാണ് സച്ചിന്‍. കൊച്ചിയില്‍ എത്തുന്നത്. ടീം ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളുമായിട്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. മൂന്ന് ആഫ്രിക്കന്‍ താരങ്ങള്‍ അടക്കം ശക്തരായ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉള്ളത്. ഈ ടീമിനെ ചടങ്ങില്‍ സച്ചിന്‍ പരിചയപ്പെടുത്തും.

സച്ചിനെ കൂടാതെ ടീം ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അരവിന്ദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഈ സീസണിലേക്കുള്ള ജേഴ്‌സിയുടെ പ്രകാശനവും ഇതൊടൊപ്പം നടക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ കോച്ച് അടക്കമുള്ള 18 സംഘം ഇന്നലെ കൊച്ചിയില്‍ എത്തി. ബാക്കിയുള്ള താരങ്ങളും ഇന്ന് എത്തും.

നിലവില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ടീം വ്യാഴാഴ്ച മുതല്‍ ബാങ്കോക്കിലായിരിക്കും പരിശീലനം നടത്തുക. ഒക്ടോബര്‍ ഒന്നിന് ഗുവഹാത്തി ഇന്ദിര ഗാന്ധി സ്‌റ്റേഡിയത്തില്‍ വെച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം.

ഒക്ടോബര്‍ അഞ്ചിന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ ഹോം മാച്ചും നടക്കും. അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയാണ് എതിരാളികള്‍.

Related Tags :
Similar Posts