< Back
Sports
ബ്ലാസ്റ്റേഴ്‌സിന് സമനിലബ്ലാസ്റ്റേഴ്‌സിന് സമനില
Sports

ബ്ലാസ്റ്റേഴ്‌സിന് സമനില

Subin
|
8 March 2017 1:06 AM IST

ലീഗിലെ രണ്ടാം ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം മിനിട്ടില്‍ ഗോള്‍ നേടി ആതിഥേയരായ പൂനെയെ ഞെട്ടിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില. പൂനെ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ലീഗിലെ രണ്ടാം ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം മിനിട്ടില്‍ ഗോള്‍ നേടി ആതിഥേയരായ പൂനെയെ ഞെട്ടിച്ചു. സെഡ്രിക് ഹെങ്ബര്‍ട്ട് നേടിയത് ഈ ഐഎസ്എല്ലിലെ ഏറ്റവും വേഗമേറിയ ഗോള്‍.

സമനിലക്കായുള്ള പൂനെയുടെ ശ്രമങ്ങള്‍ ആദ്യപകുതിയില്‍ ഫലം കണ്ടില്ല. 67ആം മിനിട്ടില്‍ ബ്രൂണോ അരിയസാണ് പൂനെയുടെ സമനിലഗോള്‍ നേടിയത്.

സമനിലയോടെ ലഭിച്ച ഒരു പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഒക്ടോബര്‍ 24ന് എഫ്‌സി ഗോവയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Related Tags :
Similar Posts