< Back
Sports
റയലിനും യുണൈറ്റഡിനും ജയം; ബാഴ്‍സക്ക് സമനിലറയലിനും യുണൈറ്റഡിനും ജയം; ബാഴ്‍സക്ക് സമനില
Sports

റയലിനും യുണൈറ്റഡിനും ജയം; ബാഴ്‍സക്ക് സമനില

admin
|
18 April 2017 3:04 AM IST

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സെവിയ്യയെ മറുപടിയില്ലാത്ത നാല് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍‌ വിയ്യാറയല്‍ ബാഴ്സയെ സമനിലയില്‍ തളച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്കെതിരെ യുണൈറ്റഡും ജയിച്ചുകയറി.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഗാരത് ബെയ്‌ല്‍ ചരിത്രമെഴുതിയപ്പോള്‍ ജയം റയലിനൊപ്പം നിന്നു. 43ാം ഗോളോടെ സ്പാനിഷ് ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം ഗോള്‍ നേടുന്ന ബ്രിട്ടീഷ് താരമായി ബെയ്‌ല്‍. ഗാരി ലിനേകറിന്റെ റെക്കോര്‍ഡാണ് ബെയ്‌ല്‍ സ്വന്തം പേരിലാക്കിയത്. കരിം ബെന്‍സെമയുടെ ഗോളോടെയാണ് റയലിന്റെ തുടക്കം, ആറാം മിനിട്ടില്‍. രണ്ടാം പകുതിയില്‍‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെയ്‌ലും ഹെസെയും മാറി മാറി ഗോളടിച്ചു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌‌ലറ്റികോ മാഡ്രിഡുമായുള്ള വ്യത്യാസം റയല്‍ ഒരു പോയിന്റാക്കി കുറച്ചു.

സിറ്റി - യുണൈറ്റഡ് മാഞ്ചസ്റ്റര്‍‌ ഡെര്‍ബിയില്‍ തിളങ്ങിയത് മാര്‍ക്കസ് റാഷ്ഫോര്‍ഡാണ്. റാഷ്ഫോര്‍ഡിന്റെ ഏകഗോള്‍ നേട്ടത്തോടെയാണ് യുണൈറ്റ‍ഡ് സിറ്റിയെ മറികടന്നത്. സ്പാനിഷ് ലീഗില്‍ വിയ്യാറയല്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ചു. ഇരുടീമുകളും 2 ഗോള്‍ വീതം നേടി. ഇവാന്‍ റാക്കിട്ടിച്ചും നെയ്മറുമാണ് ബാഴ്സയുടെ സ്കോറര്‍മാര്‍. പോയിന്റ് പട്ടികയില്‍ ബാഴ്സക്കും റയലിനും അത്‌ലറ്റികോ മാഡ്രിഡിനും പിന്നില്‍ നാലാം സ്ഥാനത്താണ് വിയ്യാറയല്‍.

Similar Posts