< Back
Sports
ധോണിയെപ്പോലെ നേട്ടങ്ങള്‍ സ്വന്തമാക്കിയ നായകരില്ലെന്ന് യുവിധോണിയെപ്പോലെ നേട്ടങ്ങള്‍ സ്വന്തമാക്കിയ നായകരില്ലെന്ന് യുവി
Sports

ധോണിയെപ്പോലെ നേട്ടങ്ങള്‍ സ്വന്തമാക്കിയ നായകരില്ലെന്ന് യുവി

Damodaran
|
19 April 2017 9:57 PM IST

നായകസ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനം മികച്ച ഒന്നാണ്. 2019 ലോകകപ്പ് ലക്ഷ്യമാക്കി ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ അടുത്ത നായകന് കളം ഒഴിഞ്ഞുകൊടുക്കേണ്ട സമയമായെന്ന വിലയിരുത്തലില്‍ ധോണി ....

ക്രിക്കറ്റ് കളത്തില്‍ നിന്നും ധോണിയെപ്പോലെ നേട്ടങ്ങള്‍ കൊയ്തെടുത്ത നായകര്‍ അപൂര്‍വ്വമാണെന്ന് മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങ്. ട്വന്‍റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ കിരീടങ്ങള്‍ നമ്മള്‍ നേടിയത് ധോണിയെന്ന നായകന്‍റെ കീഴിലാണ്. ടെസ്റ്റിലും ഒന്നാം നമ്പര്‍ ടീമായി മാറാന്‍ നമുക്ക് കഴിഞ്ഞു. ഇത്രയേറെ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ മറ്റൊരു നായകന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും - ബിസിസിഐ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ യുവരാജ് പറഞ്ഞു.

നായകസ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനം മികച്ച ഒന്നാണ്. 2019 ലോകകപ്പ് ലക്ഷ്യമാക്കി ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ അടുത്ത നായകന് കളം ഒഴിഞ്ഞുകൊടുക്കേണ്ട സമയമായെന്ന വിലയിരുത്തലില്‍ ധോണി എത്തിക്കാണുമെന്നാണ് എന്‍റെ വിശ്വാസം. വിരാടില്‍ ഇന്ത്യയുടെ അടുത്ത നായകനെ കണ്ടുകാണും,

Similar Posts