< Back
Sports
ഇന്ത്യന്‍ പരിശീലകനാകാന്‍ അനില്‍ കുംബ്ലെയുംഇന്ത്യന്‍ പരിശീലകനാകാന്‍ അനില്‍ കുംബ്ലെയും
Sports

ഇന്ത്യന്‍ പരിശീലകനാകാന്‍ അനില്‍ കുംബ്ലെയും

admin
|
21 April 2017 9:21 AM IST

പരിശീലകനെന്ന നിലയില്‍ അനുഭവ പരിചയമില്ലാത്ത കുംബ്ലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മൂംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ .....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെയും. 57 പേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി. ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പട്ടേല്‍ തുടങ്ങിയവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക് ഇന്‍ഫോയാണ് കുംബ്ലെയും അപേക്ഷ സമര്‍പ്പിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പരിശീലകനെന്ന നിലയില്‍ അനുഭവ പരിചയമില്ലാത്ത കുംബ്ലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മൂംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ മെന്‍റര്‍ സ്ഥാനം വഹിച്ചിരുന്നു. അന്തര്‍ദേശീയ തലത്തിലോ ഫസ്റ്റ് ക്ലാസ് തലത്തിലോ പരിശീലകരായുള്ള പരിചയമാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യതകളിലൊന്നായി ബിസിസി പറഞ്ഞിരുന്നത്.

Similar Posts