< Back
Sports
ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍
Sports

ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍

Subin
|
2 May 2017 11:18 PM IST

ദക്ഷിണ കൊറിയയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഇറാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

കബഡി ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 73-20. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇറാനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് 21 പോയിന്റുമായാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്. ദക്ഷിണ കൊറിയയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഇറാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

Similar Posts