< Back
Sports
ഒളിമ്പിക്സ് യോഗ്യത നേടിയ സാജന്‍ പ്രകാശിന് സ്വീകരണം നല്‍കിഒളിമ്പിക്സ് യോഗ്യത നേടിയ സാജന്‍ പ്രകാശിന് സ്വീകരണം നല്‍കി
Sports

ഒളിമ്പിക്സ് യോഗ്യത നേടിയ സാജന്‍ പ്രകാശിന് സ്വീകരണം നല്‍കി

Subin
|
15 May 2017 4:42 AM IST

കായിക വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് കായിക മന്ത്രി ഇ പി ജയരാജന്‍ താരത്തിന് കൈമാറി. സാജന്‍റെ കൂടി താല്‍പര്യം അറിഞ്ഞ ശേഷം ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു.

ഒളിമ്പിക്സ് യോഗ്യത നേടിയ നീന്തല്‍ താരം സാജന്‍ പ്രകാശിന് കേരള അക്വാട്ടിക് അസോസിയേഷനും കായിക വകുപ്പും ചേര്‍ന്ന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി.

കായിക വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് കായിക മന്ത്രി ഇ പി ജയരാജന്‍ താരത്തിന് കൈമാറി. സാജന്‍റെ കൂടി താല്‍പര്യം അറിഞ്ഞ ശേഷം ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു. സാജന്‍റെ കോച്ച് പ്രദീപ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

Related Tags :
Similar Posts