< Back
Sports
ഇന്ത്യ എക്ക് കിരീടംഇന്ത്യ എക്ക് കിരീടം
Sports

ഇന്ത്യ എക്ക് കിരീടം

Damodaran
|
19 May 2017 2:26 PM IST

കലാശപ്പോരാട്ടത്തില്‍ ആസ്ത്രേലിയ എയെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എ കീരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ

ആസ്ത്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ എ ക്ക് കിരീടം. കലാശപ്പോരാട്ടത്തില്‍ ആസ്ത്രേലിയ എയെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എ കീരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് പടുത്തുയര്‍ത്തി. 95 റണ്‍സെടുത്ത ഓപ്പണര്‍ മന്‍ദീപ് സിങും 61 റണ്‍സെടുത്ത നായകന്‍ മനീഷ് പാണ്ഡെയുമാണ് ഇന്ത്യ എയെ ഭദ്രമായ സ്ഥിതിയിലെത്തിച്ചത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ എയുടെ തുടക്കം. കേവലം ഒരു റണ്‍സ് മാത്രം എഠുത്ത ഓപ്പണര്‍ മലയാളി താരം കരുണ്‍ നായര്‍ മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ കൂടാരം കയറി. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയാംസ് അയ്യരെ (41 റണ്‍സ്) കൂട്ടുപിടിച്ച് മന്‍ദീപ് സിങ് ടീമിനെ സുരക്ഷിത തീരങ്ങളിലേക്ക് നയിച്ചു.


267 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കുട്ടി കംഗാരുപ്പട മികച്ച രീതിയില്‍ പൊരുതിയെങ്കിലും സ്പിന്നര്‍ ചഹാല്‍ ബൌളിങിന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ ചുവടു മറന്ന നര്‍ത്തകരെപ്പോലെ അലക്ഷ്യമായി മത്സരം എതിരാളികള്‍ക്ക് അടിയറവ് ചെയ്യുകയായിരുന്നു. നാലിന് 168 എന്ന നിലയില്‍ നിന്നും 209ന് എല്ലാവരും പുറത്ത് എന്ന സ്കോറിലേക്ക് ഓസീസ് കൂപ്പുകുത്തി വീണു. നാല് വിക്കറ്റുകളുമായി ചഹാല്‍ കംഗാരു വധത്തിലെ മുഖ്യ ശിക്കാറിന്‍റെ വേഷം തകര്‍ത്താടി.

Related Tags :
Similar Posts