< Back
Sports
സന്തോഷ് ട്രോഫിയിൽ സർവ്വീസസിന് മിന്നുന്ന ജയംസന്തോഷ് ട്രോഫിയിൽ സർവ്വീസസിന് മിന്നുന്ന ജയം
Sports

സന്തോഷ് ട്രോഫിയിൽ സർവ്വീസസിന് മിന്നുന്ന ജയം

admin
|
24 May 2017 5:59 PM IST

എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് സർവ്വീസസ് തെലുങ്കാന യെ കീഴ്പ്പെടുത്തി....

സന്തോഷ് ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ സർവ്വീസസിന് മിന്നുന്ന ജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് സർവ്വീസസ് തെലുങ്കാന യെ കീഴ്പ്പെടുത്തി.

കടുത്ത ചൂടിൽ വെന്തുരുകുമ്പോഴും തെലുങ്കാന യെ കാത്തിരുന്നത് ഗോൾ മഴയായിരുന്നു. പട്ടാള പടയുടെ കടന്നാക്രമണത്തെ പ്രതിരോധ കോട്ട കെട്ടി തെലുങ്കാന 45 ആം മിനിറ്റ് വരെ തടഞ്ഞു. ആദ്യ പകുതിയുടെ അധിക സമയത്ത് മലയാളി താരം ജെയിൻ പി സർവീസസിനെ മുന്നിലെത്തിച്ചു രണ്ടാം പകുതിയിൽ തെലുങ്കാനയുടെ പ്രതിരോധ കോട്ട സർവീസസ് പൂർണമായും തകർത്തെറിഞ്ഞു. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ മുഹമ്മദ് ഇർഷാദിന്റെ വക സർവീസസിന്റെ രണ്ടാം ഗോൾ അർജുൻ റ്റുഡുവും മന്ദീപ് സിങ്ങും ഇരട്ട ഗോൾ സ്വന്തമാക്കിയപ്പോൾ ബ്രിട്ടോയും തെലുങ്കാനയുടെ വല കുലുക്കി.സർവ്വീസസിന് എതിരില്ലാത്ത ഏഴ് ഗോളിന്റെ ജയം

Similar Posts