< Back
Sports
ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍വാങ്ങിഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍വാങ്ങി
Sports

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍വാങ്ങി

admin
|
3 Jun 2017 12:22 AM IST

ഒമ്പതു തവണ ചാമ്പ്യനായ സ്‍പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍നിന്നും പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങി.

ഒമ്പതു തവണ ചാമ്പ്യനായ സ്‍പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍നിന്നും പുറത്തായി. പരിക്കിനെ തുടര്‍ന്നാണ് നദാല്‍ പുറത്തായത്. കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് നദാലിനു വിനയായത്. കഴിഞ്ഞ ദിവസം വേദനയ്ക്കു കുത്തിവയ്പ് എടുത്ത ശേഷമാണ് കളിച്ചത്. എന്നാല്‍ കളിക്കു ശേഷം രാത്രിയില്‍ വലിയ വേദനയാണ് അനുഭവപ്പെട്ടതെന്നും ഇനിയും പരിക്കുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നദാല്‍ പറഞ്ഞു.

കൈക്കുഴ അനക്കാന്‍ കഴിയാത്ത തരത്തിലുള്ള വേദനയാണുള്ളതെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. കരിയറിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. പക്ഷേ ഇത് ഒന്നിന്റെയും അവസാനമല്ലെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts