< Back
Sports
ഗോവയെ കീഴടക്കി പൂനെഗോവയെ കീഴടക്കി പൂനെ
Sports

ഗോവയെ കീഴടക്കി പൂനെ

Alwyn
|
7 Jun 2017 11:26 AM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ എഫ്‍സി ഗോവയെ കീഴടക്കി പൂനെ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പൂനെ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ എഫ്‍സി ഗോവയെ കീഴടക്കി പൂനെ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പൂനെ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇതോടെ പൂനെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അവസാന മിനിറ്റ് വരെ വരെ നീണ്ട സമനിലക്കൊടുവില്‍ 90 ാം മിനിറ്റിലായിരുന്നു പൂനെയുടെ വിജയഗോള്‍ പിറന്നത്. സമനില പ്രതീക്ഷിച്ച ഗോവയ്ക്ക് കനത്ത പ്രഹരമായിരുന്നു എന്‍ഡോയെയുടെ ഗോള്‍. കളി തുടങ്ങി 26 ാം മിനിറ്റില്‍ ഗോവയുടെ വല കുലുക്കി അര്‍ത ഇസുമി പൂനെയ്ക്ക് ആധിപത്യം നേടിക്കൊടുത്തു. ഗോള്‍ ബാറില്‍ തട്ടി തിരിച്ചെത്തിയ പന്ത് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു ഇസുമി. എന്നാല്‍ 34 ാം മിനിറ്റില്‍ തന്നെ റാഫേല്‍ ലൂയിസിലൂടെ ഗോവ ഗോള്‍ മടക്കി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ലൂയിസിന്റെ ഗോള്‍. പിന്നീടങ്ങോട്ട് ആദ്യ പകുതിയുടെ ശേഷിച്ച സമയത്തും രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണ പരമ്പര തന്നെ അഴിച്ചുവിട്ടു. കളി പരുക്കനായതോടെ പലതവണ റഫറിക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടിയും വന്നു. മികച്ച അവസരങ്ങള്‍ ഇരുടീമുകളുടെയും മുന്‍നിരക്കാര്‍ പാഴാക്കിക്കൊണ്ടിരുന്ന നേരത്താണ് എന്‍ഡോയെയുടെ വിജയഗോളെത്തിയത്. മൂന്നു പ്രതിരോധക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു എന്‍ഡ‍ോയെ വെടിപൊട്ടിച്ചത്.

Similar Posts