< Back
Sports
ആന്റി കരോളിന് ഹാട്രിക്; ആഴ്‍സനലിനെ വെസ്റ്റ്ഹാം സമനിലയില്‍ തളച്ചുആന്റി കരോളിന് ഹാട്രിക്; ആഴ്‍സനലിനെ വെസ്റ്റ്ഹാം സമനിലയില്‍ തളച്ചു
Sports

ആന്റി കരോളിന് ഹാട്രിക്; ആഴ്‍സനലിനെ വെസ്റ്റ്ഹാം സമനിലയില്‍ തളച്ചു

admin
|
8 Jun 2017 3:59 PM IST

ആഴ്‍സനലിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ക്ക് വന്‍തിരിച്ചടി

ആഴ്‍സനലിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ക്ക് വന്‍തിരിച്ചടി. ആറാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം ആഴ്‍സനലിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതമാണ് അടിച്ചത്. ഓസില്‍ (18), സാഞ്ചസ് (35) നേടിയ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷമാണ് ആഴ്‍സനല്‍ മൂന്ന് ഗോളുകള്‍ വഴങ്ങിയത്. മൂന്ന് ഗോളുകളും നേടിയത് 44, 45, 52 മിനിറ്റുകളില്‍ ആന്റി കരോളാണ്. എന്നാല്‍ പൊരുതിയ ആഴ്‍സനല്‍ കോഷ്യല്‍നിയിലൂടെ സമനില നേടിയെങ്കിലും അനിവാര്യമായ വിജയം മാത്രം നേടാനായില്ല.

Similar Posts