< Back
Sports
നായകരില്‍ ഒന്നാമനായി കൊഹ്‍ലിനായകരില്‍ ഒന്നാമനായി കൊഹ്‍ലി
Sports

നായകരില്‍ ഒന്നാമനായി കൊഹ്‍ലി

Damodaran
|
15 Jun 2017 1:35 AM IST

നായകനെന്ന നിലിയില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്നും 1000 റണ്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന ഖ്യാതിയാണ് കൊഹ്‍ലി വെട്ടിപ്പിടിച്ചത്......

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം അടിയറവ് പറഞ്ഞെങ്കിലും കരിയറിലെ അത്യപൂര്‍വ്വമായ ഒരു റെക്കോഡിന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി അര്‍ഹനായി. നായകനെന്ന നിലിയില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്നും 1000 റണ്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന ഖ്യാതിയാണ് കൊഹ്‍ലി വെട്ടിപ്പിടിച്ചത്.

അര്‍ധ ശതകം നേടിയ ഇന്നിങ്സില്‍ 17 റണ്‍സിലെത്തി നില്‍ക്കെയാണ് നായകനെന്ന നിലയിലുള്ള 1000 റണ്‍ പൂര്‍ത്തിയായത്. 17 ഇന്നിങ്സുകളില്‍ നിന്നാണ് കൊഹ്‍ലി ആയിരം റണ്‍സിലെത്തിയത്. 18 ഇന്നിങ്സുകളില്‍ നിന്ന് ഏകദിനത്തിലെ 1000 റണ്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സായിരുന്നു ഈ പട്ടികയില്‍ ഇതുവരെ ഒന്നാം സ്ഥാനത്ത്.

Another day, another venue, another 50 for captain @imVkohli #TeamIndia #INDvENG @Paytm pic.twitter.com/nR9zFdFOgA

— BCCI (@BCCI) January 22, 2017

Related Tags :
Similar Posts