< Back
Sports
രോഹിത് ശര്‍മക്ക് പിഴശിക്ഷരോഹിത് ശര്‍മക്ക് പിഴശിക്ഷ
Sports

രോഹിത് ശര്‍മക്ക് പിഴശിക്ഷ

Damodaran
|
15 Jun 2017 7:52 PM IST

മൂന്നാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം കരീബിയന്‍ താരം ഡാരണ്‍ ബ്രാവോയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനാണ് നടപടി. മത്സര ഫീസിന്‍റെ പതിനഞ്ച്

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് നേരിയ നിരാശ സമ്മാനിച്ച് മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മക്ക് പിഴ ശിക്ഷ. മൂന്നാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം കരീബിയന്‍ താരം ഡാരണ്‍ ബ്രാവോയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനാണ് നടപടി. മത്സര ഫീസിന്‍റെ പതിനഞ്ച് ശതമാനമാണ് പിഴ ചുമത്തിയിട്ടുള്ളതും. ബ്രാവോയ്ക്കും സമാന പിഴ വിധിച്ചിട്ടുണ്ട്.

പരസ്പരമുള്ള വാക്കേറ്റം അവസാനിപ്പിക്കാന്‍ ബ്രാവോവിനോടും രോഹിത് ശര്‍മയോടും അമ്പയര്‍മാര്‍ നിരവധി തവണ ആവശ്യപ്പെട്ടതാണെങ്കിലും ഇരുവരും ഇത് അവഗണിച്ച് കൊമ്പുകോര്‍ക്കല്‍ തുടരുകയായിരുന്നുവെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇരുകളിക്കാരും തെറ്റ് സമ്മതിച്ചതായും മാച്ച് റഫറി നല്‍കിയ ശിക്ഷ അംഗീകരിച്ചതായും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Related Tags :
Similar Posts