< Back
Sports
ഗുജറാത്ത് ലയണ്‍സിന് ഏഴ് വിക്കറ്റ് ജയംഗുജറാത്ത് ലയണ്‍സിന് ഏഴ് വിക്കറ്റ് ജയം
Sports

ഗുജറാത്ത് ലയണ്‍സിന് ഏഴ് വിക്കറ്റ് ജയം

admin
|
30 Jun 2017 10:57 PM IST

ഓപ്പണര്‍മാരുടെ മികച്ച ഇന്നിംഗ്സാണ് വിജയലക്ഷ്യം മറികടക്കാന്‍ ഗുജറാത്തിന് തുണയായത്. ആരോണ്‍ ഫിഞ്ച് (36 പന്തില്‍ 50) അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ബ്രണ്ടന്‍ മക്കല്ലത്തിന് (31 പന്തില്‍ 49) ഒരു റണ്‍സിന് അര്‍ധസെഞ്ച്വറി നഷ്ടമായി

ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് ഏഴ് വിക്കറ്റ് ജയം ഐ.പി.എല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് 7 വിക്കറ്റ് ജയം. പൂനെ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 18 ഓവറില്‍ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു. അര്‍ധസെഞ്ചുറി നേടി ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ച ആരണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദ മാച്ച്. 49 റണ്‍സെടുത്ത് ബ്രണ്ടന്‍ മക്കല്ലവും മികച്ച പിന്തുണ നല്‍‌കി. ഗുജറാത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പിച്ച പുണെയുടെ ആദ്യ തോല്‍വിയും. സ്‌കോര്‍: പുണെ- 163/5 (20 ഓവര്‍); ഗുജറാത്ത്- 164/3 (18 ഓവര്‍). ഓപ്പണര്‍മാരുടെ മികച്ച ഇന്നിംഗ്സാണ് വിജയലക്ഷ്യം മറികടക്കാന്‍ ഗുജറാത്തിന് തുണയായത്. ആരോണ്‍ ഫിഞ്ച് (36 പന്തില്‍ 50) അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ബ്രണ്ടന്‍ മക്കല്ലത്തിന് (31 പന്തില്‍ 49) ഒരു റണ്‍സിന് അര്‍ധസെഞ്ച്വറി നഷ്ടമായി. ഫിഞ്ച് ഏഴ് ഫോറും രണ്ട് സിക്‌സുമടിച്ചപ്പോള്‍ മക്കല്ലം മൂന്ന് വീതം ഫോറും സിക്‌സും നേടി.

Similar Posts