< Back
Sports
കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം ജയംകിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം ജയം
Sports

കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം ജയം

Subin
|
5 July 2017 12:05 AM IST

139 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് തുടകത്തില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. 46 റണ്‍സെടുത്ത മന്ദീപ് സിങ്ങും 21 റണ്‍സെടുത്ത പവന്‍ നേഗിയും മാത്രമാണ് പിടിച്ചുനിന്നത്...

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 19 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

139 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് തുടകത്തില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. ക്രിസ് ഗെയില്‍ പൂജ്യനായി മടങ്ങി. പിന്നീടെത്തിയ കോഹ്‌ലി ആറിനും ഡിവിലേഴ്‌സ് പത്ത് റണ്‍സിനും മടങ്ങിയതോടെ ബാംഗ്ലൂര്‍ നിരയില്‍ വീണ്ടും നിരാശ. മധ്യനിര ബാറ്റ്‌സ്മാന്മാരെല്ലാം രണ്ടക്കം കാണാതെ മടങ്ങി. 46 റണ്‍സെടുത്ത മന്ദീപ് സിങ്ങും 21 റണ്‍സെടുത്ത പവന്‍ നേഗിയും മാത്രമാണ് പിടിച്ചുനിന്നത്. ഒടുവില്‍ വിജയലക്ഷ്യത്തിന് 19 റണ്‍സകലെ ബാംഗ്ലൂര്‍ വീണു. പഞ്ചാബിനായ അക്‌സര്‍ പട്ടേല്‍, സന്ദീപ് ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. അക്‌സര്‍ പട്ടേല്‍ 38 ഉം മനന്‍ വോറ 25 റണ്‍സും നേടി. പഞ്ചാബ് നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ആറ് റണ്‍സ് മാത്രമാണ് നേടിയത്. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

Similar Posts