< Back
Sports
വീരുവിന്‍റെ മകന്‍ വരച്ച ധോണിവീരുവിന്‍റെ മകന്‍ വരച്ച ധോണി
Sports

വീരുവിന്‍റെ മകന്‍ വരച്ച ധോണി

admin
|
20 July 2017 2:24 PM IST

എന്‍റെ മൂത്ത മകന്‍ ആര്യവീര്‍ വരച്ച ധോണിയുടെ ചിത്രമാണിത്, ഈ ചിത്രത്തിലും ധോണി കൂറ്റനടികളുടെ പിന്നാലെയാണ് എന്ന അടിക്കുറിപ്പോടെയാണ്

ക്രിക്കറ്റ് കളത്തില്‍ വെടിക്കെട്ടിന്‍റെ രാജാവായിരുന്ന വീരേന്ദ്ര സേവാഗ് ഇപ്പോള്‍ തകര്‍ത്താടുന്നത് സോഷ്യല്‍ മീഡിയയിലാണ്. ട്വിറ്ററില്‍ ധോണിയുടെ ഒരു ചിത്രം ഷെയര്‍ ചെയ്ത് വൈറല്‍ ലോകത്തെ രാജാവായി മാറിയിരിക്കുകയാണ് വീരു വീണ്ടും. തന്‍റെ മകന്‍ ആര്യവീര്‍ വരച്ച ധോണിയുടെ ചിത്രമാണ് വീരു ആരാധകരുമായി പങ്കിട്ടത്. എന്‍റെ മൂത്ത മകന്‍ ആര്യവീര്‍ വരച്ച ധോണിയുടെ ചിത്രമാണിത്, ഈ ചിത്രത്തിലും ധോണി കൂറ്റനടികളുടെ പിന്നാലെയാണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്.

Related Tags :
Similar Posts