Sports
ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കളുമായി തുര്‍ക്കി കപ്പല്‍ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കളുമായി തുര്‍ക്കി കപ്പല്‍
Sports

ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കളുമായി തുര്‍ക്കി കപ്പല്‍

Ubaid
|
25 July 2017 7:26 AM IST

ലേഡി ലെയ്‌ലയെന്ന കപ്പലില്‍ 10,000 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമെ പെരുന്നാളിനുള്ള കളിപ്പാട്ടങ്ങളുമുണ്ട്. ഇസ്രയേലിലെ അഷ്ദോദ് തീരത്തെത്തുന്ന കപ്പലില്‍ നിന്ന് ചരക്കുകള്‍ കരമാര്‍ഗം പെരുന്നാളിന് മുമ്പ് ഗസ്സയിലെത്തിക്കും.

ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കളുമായി കപ്പല്‍ തുര്‍ക്കിയില്‍ നിന്നും യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ കപ്പല്‍ ഇസ്രയേലിലെത്തും. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിന് തൊട്ടു പിന്നാലെയാണ് തുര്‍ക്കിയുടെ ചെറിയ പെരുന്നാള്‍ സമ്മാനം.

ലേഡി ലെയ്‌ലയെന്ന കപ്പലില്‍ 10,000 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമെ പെരുന്നാളിനുള്ള കളിപ്പാട്ടങ്ങളുമുണ്ട്. ഇസ്രയേലിലെ അഷ്ദോദ് തീരത്തെത്തുന്ന കപ്പലില്‍ നിന്ന് ചരക്കുകള്‍ കരമാര്‍ഗം പെരുന്നാളിന് മുമ്പ് ഗസ്സയിലെത്തിക്കും. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തടസ്സങ്ങളില്ലാതെ തുര്‍ക്കി ഗസ്സക്ക് സഹായമെത്തിക്കുന്നത്.2010 ല്‍ ഫലസ്ഥീനിലേക്ക് സഹായവുമായി പോയ തുര്‍ക്കി കപ്പലില്‍ ഇസ്രായേല്‍ പട്ടാളം ആക്രമണം നടത്തിയതോടെയാണ് രാജ്യങ്ങള്‍ തമ്മിലെ ബന്ധം വഷളായത്. 10 തുര്‍ക്കി പൌരന്മാരാണന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ഗസ്സക്കു മേലുള്ള ഉപരോധം അവസാനിപ്പിക്കുക എന്നതാണ് തുര്‍ക്കി പ്രധാനമായും ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി ഇന്നെത്തുന്ന കപ്പലിനുള്ള പാത നാവിക സേന തുറന്നു കൊടുത്തിട്ടുണ്ട്. ഗസ്സക്കുള്ള സഹായം വരും ദിവസങ്ങളില്‍ തുടരുമെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Similar Posts