< Back
Sports
ട്വന്റി -20 പരമ്പര: ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമംSports
ട്വന്റി -20 പരമ്പര: ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം
|27 July 2017 11:36 AM IST
പകരം അമിത് മിശ്രയും പര്‍വേസ് റസൂലും ടീമില്‍ ഇടം നേടി
ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കില്ല. ഇരു താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചു. പകരം അമിത് മിശ്രയും പര്‍വേസ് റസൂലും ടീമില്‍ ഇടം നേടി. ഓള്‍ ഇന്ത്യാ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം ഇന്ത്യാ മാനേജ്മെന്റും സംയുക്തമായാണ് തീരുമാനമെടുത്തത്. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണ് പരന്പരയിലുള്ളത്.