< Back
Sports
ഇറ്റലിക്കായി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബഫണ്‍ഇറ്റലിക്കായി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബഫണ്‍
Sports

ഇറ്റലിക്കായി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബഫണ്‍

Ubaid
|
27 July 2017 6:30 PM IST

39 കാരനായ ബഫണ്‍ ദേശീയ ടീമിനായും വിവിധ ക്ലബ്ബുകള്‍ക്കുമായും കളിച്ചാണ് കരിയറില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്

ഇറ്റലി ഗോള്‍ കീപ്പര്‍ ബഫണ്‍ കരിയറില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അല്‍ബേനിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അദ്ദേഹത്തിന്റ ആയിരാമത് മത്സരം. മത്സരത്തില് ഇറ്റലി 2-0ന് ജയിച്ചു. കാണികള്‍ മൈതാനത്തേക്ക് പടക്കമേറ് നടത്തിയതിനെ തുടര്‍ന്ന് മത്സരം ഇടക്ക് നിര്‍ത്തിവെക്കേണ്ടിവന്നു.

39 കാരനായ ബഫണ്‍ ദേശീയ ടീമിനായും വിവിധ ക്ലബ്ബുകള്‍ക്കുമായും കളിച്ചാണ് കരിയറില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലോക ഫുട്ബോള്‍ കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ഇറ്റലിക്ക് വേണ്ടി 168 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബഫണ്‍, 1000 മത്സരങ്ങളില്‍ നിന്ന് 799 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. മത്സരത്തില്‍ ആഥിഥേയ ടീം ആയ അല്‍ബേനിയ 2-0 ന് പിന്നിലായതോടെയാണ് കാണികള്‍ പ്രശ്നം ഉണ്ടാക്കി തുടങ്ങിയത്. പല ഇടങ്ങളില്‍ നിന്ന് ഗ്രൈൌണ്ടിലേക്ക് പടക്കമേറ് ഉണ്ടായി. ഇതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ 8 മിനിറ്റോളം കളി തടസ്സപ്പെട്ടു. ആതിഥേയ ടീമിനെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയും അല്‍ബേനിയ ക്യാപ്ടന്‍ മൈക്കിലൂടെ നേരിട്ട് അഭ്യര്‍ഥന നടത്തിയുമാണ് പ്രശ്നം പരിഹരിച്ചത്.

Related Tags :
Similar Posts