< Back
Sports
ഫിഞ്ചിന്റെ പഞ്ചില്‍ പഞ്ചാബ് വീണു; ലയണ്‍സിന് ജയംഫിഞ്ചിന്റെ പഞ്ചില്‍ പഞ്ചാബ് വീണു; ലയണ്‍സിന് ജയം
Sports

ഫിഞ്ചിന്റെ പഞ്ചില്‍ പഞ്ചാബ് വീണു; ലയണ്‍സിന് ജയം

admin
|
17 Aug 2017 8:39 AM IST

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സിന് 5 വിക്കറ്റ് ജയം

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സിന് 5 വിക്കറ്റ് ജയം. പഞ്ചാബുയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഗുജറാത്ത് ലയണ്‍സ് മറികടന്നു. 47 പന്തിൽ 74 റൺസെടുത്ത ആരൺ ഫിഞ്ചാണ് ഗുജറാത്തിന്റെ വിജയശില്‍പി.

ഐപിഎല്ലിലെ പുതിയ ടീമായ ഗുജറാത്ത് ലയണ്‍സ് വിജയത്തോടെ അരങ്ങേറ്റം ഗംഭീരമാക്കി. കിങ്സ് ഇലവന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റും 14 പന്തും ശേഷിക്കെ സുരേഷ് റെയ്‌ന നായകനായ ലയണ്‍സ് മറികടക്കുകയായിരുന്നു.
47 പന്തില്‍ 74 റണ്‍സെടുത്ത ആസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഗുജറാത്ത് ലയണ്‍സിനെതിരെ സ്വന്തം മൈതാനത്ത് അഞ്ചു വിക്കറ്റിന് തോറ്റത്.
ഓപ്പണറായി എത്തി 74 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് ആണ് ലയണ്‍സിന്റെ ജയം എളുപ്പമാക്കിയത്. പുറത്താകാതെ 41 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ലയണ്‍സിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആരോണ്‍ ഫിഞ്ച് ആണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന പഞ്ചാബ് ഈ സീസണിലെ ഏറ്റവും മികച്ച ഒന്നാമിന്നിങ്‌സ് സ്‌കോറാണ് നേടിയത്. 42 റണ്‍സെടുത്ത മുരളി വിജയ് ആണ് പഞ്ചാബിന്റെ ടോപ്‌ സ്‌കോറര്‍. മനന്‍ വോറ 38 റണ്‍സും മാര്‍കസ് സ്റ്റോയ്‌നിസ് 33 റണ്‍സും നേടി. ഗുജറാത്ത് ലയണ്‍സിനു വേണ്ടി ഡ്വെയ്‍ന്‍ ബ്രാവോ നാലു വിക്കറ്റെടുത്തു. പഞ്ചാബിനെതിരായ വിജയത്തോടെ ഗുജറാത്ത് ലയണ്‍സ് രണ്ടു പോയിന്റ് കരസ്ഥമാക്കി.

Similar Posts