നീന്തലിലെ ഗ്ലാമര്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത് കോളജ് വിദ്യാര്‍ഥിനീന്തലിലെ ഗ്ലാമര്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത് കോളജ് വിദ്യാര്‍ഥി
|100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ നീന്തല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കെയ്ല്‍ ഷാമേര്‍സ് എന്ന ആസ്ട്രേലിയയിലെ സ്കൂള്‍ വിദ്യാര്‍ത്ഥി. ആസ്ട്രേലിയ ആഘോഷപൂര്‍വ്വമാണ് കെയ്ലിന്‍റെ നേട്ടം എതിരേറ്റത്.
നീന്തല്‍ മത്സരത്തിലെയും ഏറ്റവും ഗ്ലാമര്‍ ഇനമാണ് 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍. ഈ ഇനത്തില്‍ നീന്തല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കെയ്ല്‍ ഷാമേര്‍സ് എന്ന ആസ്ട്രേലിയയിലെ സ്കൂള്‍ വിദ്യാര്‍ത്ഥി. ആസ്ട്രേലിയ ആഘോഷപൂര്‍വ്വമാണ് കെയ്ലിന്‍റെ നേട്ടം എതിരേറ്റത്.
100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ അവസാനിച്ചപ്പോള്‍ കായികലോകം ഒന്നു ഞെട്ടി. നീന്തല്‍കുളത്തില്‍ സ്വര്‍ണവുമായി പൊങ്ങിയത് ഒരു 18 കാരന്‍. തന്നെക്കാള്‍ 10 വയസ്സ് കൂടുതലുളള അമേരിക്കയുടെ നതാന്‍ അഡ്രിയാനെയും ബെല്‍ജിയത്തിന്‍റെ ടിമ്മര്‍സ് പീറ്ററിനെയും പിന്തള്ളിയായിരുന്നു കെയ്ല്‍ ചാമേര്‍സിന്‍റെ നേട്ടം. ഇയാന്‍ തോര്‍പ്പിന് ശേഷം ഒളിംപിക് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കൈല്‍. 47.58 സെക്കന്‍റിലാണ് കൈല്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്..
കൈലിന്‍റെ സ്വര്‍ണനേട്ടം ടി വിയിലൂടെ കണ്ട മുത്തശ്ശനും മുത്തശ്ശിയ്ക്കും സന്തോഷം അടയ്ക്കാനായില്ല. കെയ്ലിന്‍റെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് കെയ്ല്‍ പഠിക്കുന്ന ക്രിസ്റ്റ്യന്‍ കോ എഡ്യുക്കേഷന്‍ സ്കൂളിലെ സഹപാഠികള്‍.