< Back
Sports
സര്‍ഫ്രാസ് മകനെപ്പോലെയെന്ന് ഗെയില്‍സര്‍ഫ്രാസ് മകനെപ്പോലെയെന്ന് ഗെയില്‍
Sports

സര്‍ഫ്രാസ് മകനെപ്പോലെയെന്ന് ഗെയില്‍

admin
|
5 Sept 2017 2:14 AM IST

സര്‍ഫ്രാസിന്‍റെ മാസ്മരിക പ്രകടനം തന്നെ പിടിച്ചു കുലുക്കിയതായി ഓസീസ് ഓള്‍ റൌണ്ടര്‍ ഷെയിന്‍ വാട്സണും അഭിപ്രായപ്പെട്ടിരുന്നു. അപാരമായ

റോയല്‍ ചാലഞ്ചേഴ്സ് ടീമിലെ അത്ഭുത ബാലന്‍ സര്‍ഫ്രാസ് ഖാന്‍ തനിക്ക് മകനെ പോലെയാണെന്ന് ക്രിസ് ഗെയില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സര്‍ഫ്രാസ് മികച്ച കളിയാണ് പുറത്തെടുത്തത്. അവന്‍ വളരെ ചെറുപ്പമാണ്. നാളെയുടെ താരമാണവന്‍. അവനില്‍ തീര്‍ച്ചയായും ഒരു കണ്ണ് വേണം - ഗെയില്‍ പറഞ്ഞു.

സര്‍ഫ്രാസുമായി തനിക്ക് മികച്ച സൌഹൃദമാണ് ഉള്ളതെന്നും കൊച്ചു പയ്യന്‍ തുടര്‍ച്ചയായി തനിക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ഗെയില്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ഫ്രാസിന്‍റെ മാസ്മരിക പ്രകടനം തന്നെ പിടിച്ചു കുലുക്കിയതായി ഓസീസ് ഓള്‍ റൌണ്ടര്‍ ഷെയിന്‍ വാട്സണും അഭിപ്രായപ്പെട്ടിരുന്നു. അപാരമായ ഷോട്ടുകളാണ് ആ ബാറ്റില്‍ നിന്നും പെയ്തിറങ്ങിയത്. സര്‍ഫ്രാസിന്‍റെ ബാറ്റിങ് മികവ് മികച്ചൊരു അനുഭവമാണ് സമ്മാനിച്ചതെന്നും വാട്സണ്‍ കൂട്ടിച്ചേര്‍ത്തു

Similar Posts