< Back
Sports
യുവിയെയും ഹര്‍ഭജനെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ട്?യുവിയെയും ഹര്‍ഭജനെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ട്?
Sports

യുവിയെയും ഹര്‍ഭജനെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ട്?

admin
|
12 Sept 2017 10:05 PM IST

ആരോടും വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും യുവിയും ഹര്‍ഭജനും പ്രാദേശിക തലത്തില്‍ നല്ല പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ .....

സിംബാബ്‍വേ, വെസ്റ്റിന്‍ഡീസ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സെലക്ടര്‍മാരെ തേടി ഒരു പതിവ് ചോദ്യമെത്തി. വെറ്ററന്‍ താരങ്ങളായ യുവരാജ് സിങിനെയും ഹര്‍ഭജന്‍ സിങിനെും എന്തുകൊണ്ടാണ് പരിഗണിക്കണിക്കാതിരുന്നത് എന്നായിരുന്നു ആ ചോദ്യം.

ഭാവിയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് തങ്ങളുടെ മനസിലുള്ളതെന്നായിരുന്നു മുഖ്യ സെലക്ടറായ സന്ദീപ് പട്ടേലിന്‍റെ മറുപടി. ആരോടും വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും യുവിയും ഹര്‍ഭജനും പ്രാദേശിക തലത്തില്‍ നല്ല പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അവരെ ടീമിലേക്ക് തിരിച്ചെടുക്കുന്നത് തങ്ങള്‍ക്ക് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊഹ്‍ലി. രോഹിത് ശര്‍മ, രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സിംബാബ്‍വേ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.

Similar Posts