< Back
Sports
ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 15 റണ്‍സ് ജയംഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 15 റണ്‍സ് ജയം
Sports

ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 15 റണ്‍സ് ജയം

Subin
|
13 Oct 2017 11:58 PM IST

ശിഖര്‍ ധവാന്‍ കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ടാണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്...

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 15 റണ്‍സ് ജയം. ഹൈദരബാദ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ശിഖര്‍ ധവാന്‍ കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ടാണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്. കെയ്ന്‍ വില്യംസണ്‍ 89 ഉം ധവാന്‍ 70 റണ്‍സും നേടി. സീസണില്‍ നാല് ജയവുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. ഇന്ന് മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും.

Similar Posts