< Back
Sports
മെസിയോട് കൊമ്പുകോര്‍ത്ത് ബൊളീവിയന്‍ താരംമെസിയോട് കൊമ്പുകോര്‍ത്ത് ബൊളീവിയന്‍ താരം
Sports

മെസിയോട് കൊമ്പുകോര്‍ത്ത് ബൊളീവിയന്‍ താരം

admin
|
8 Nov 2017 2:16 PM IST

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ രണ്ടാം പകുതിയിലാണ് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി കളത്തിലിറങ്ങിയത്.

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ രണ്ടാം പകുതിയിലാണ് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി കളത്തിലിറങ്ങിയത്. അതിനോടകം അര്‍ജന്റീന മറുപടിയില്ലാത്ത മൂന്നു ഗോളുകളോടെ വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. മെസി ഇറങ്ങിയതോടെ രണ്ടാം പകുതിയില്‍ ഗോള്‍മഴയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ കുന്തമുനയായ മെസിയെ മൈതാനത്ത് പൂട്ടാനായിരുന്നു ബൊളീവിയന്‍ താരങ്ങളുടെ ശ്രമം. ഇത് പലപ്പോഴും അനാവശ്യ ഫൌളിനും ഇടയാക്കി. വലതു വിംഗില്‍ നിന്നു പന്തുമായി മുന്നേറുകയായിരുന്ന മെസിയെ ബോളീവിയന്‍ താരം ജസ്മാനി കാമ്പോസ് പിന്നില്‍ നിന്നു തള്ളിയിട്ടത് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. പത്താം നമ്പറുകാര്‍ തമ്മിലുള്ള പോരാട്ടം സഹതാരങ്ങളും റഫറിയും ചേര്‍ന്ന് കുറച്ച് പണിപ്പെട്ടാണ് സമാധാനത്തിലെത്തിച്ചത്. മെസിയെ തള്ളിയതിന് കാമ്പോസിന് റഫറി മഞ്ഞക്കാര്‍ഡ് വിധിക്കുകയും ചെയ്തു.

Similar Posts