< Back
Sports
സാമുവല്‍ ഉംതിതി ബാഴ്‍സലോണയില്‍സാമുവല്‍ ഉംതിതി ബാഴ്‍സലോണയില്‍
Sports

സാമുവല്‍ ഉംതിതി ബാഴ്‍സലോണയില്‍

Ubaid
|
8 Nov 2017 1:35 PM IST

യൂറോ കപ്പിലെ മികച്ച പ്രകടനത്തിനൊടുവില്‍ ബാഴ്‍സയിലെത്തിയ സാമുവല്‍ ഉംതിതിയെ ക്ലബ് കാണികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി.

ബാഴ്‍സലോണയിലെത്തുന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ഫ്രഞ്ച് താരം സാമുവല്‍ ഉംതിതി. ബാഴ്‍സയുമായി കരാറിലെത്തിയതോടെ കരഞ്ഞ് പോയെന്നും ഉംതിതി പറഞ്ഞു.

യൂറോ കപ്പിലെ മികച്ച പ്രകടനത്തിനൊടുവില്‍ ബാഴ്‍സയിലെത്തിയ സാമുവല്‍ ഉംതിതിയെ ക്ലബ് കാണികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി. ക്യാമ്പ് നൌവില്‍ എത്തിയ കാണികള്‍ ഫ്രഞ്ച് താരത്തെ വരവേറ്റു. ഇതിന് ശേഷമാണ് ബാഴ്‍സ ഒരു സ്വപ്നമായിരുന്ന കാര്യം ഉംതിതി പറഞ്ഞത്.

ഈ സന്തോഷത്തിനിടയിലും നീസിലുണ്ടായ ഭീകരാക്രമണം സങ്കടമുണ്ടാക്കുന്നുവെന്നും ഉംതിതി പറഞ്ഞു. ഫ്രഞ്ച്ക്ലബായ ലിയോണില്‍ നിന്നാണ് ഉംതിതി ബാഴ്‍സയിലെത്തിയത്. 25 ദശലക്ഷം യൂറോക്കാണ് ഉംതിതിയുടെ വരവ്. യൂറോ കപ്പില്‍ ഫ്രഞ്ച് ടീമിനായി അരങ്ങേറിയ സെന്റര്‍ബാക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Similar Posts