< Back
Sports
ന്യൂസിലാന്‍ഡ് 262 റണ്‍സിന് പുറത്ത്ന്യൂസിലാന്‍ഡ് 262 റണ്‍സിന് പുറത്ത്
Sports

ന്യൂസിലാന്‍ഡ് 262 റണ്‍സിന് പുറത്ത്

Damodaran
|
11 Nov 2017 9:32 AM IST

പത്ത് പന്തുകള്‍ക്കിടെയാണ് കിവികള്‍ക്ക് അവസാന നാല് വിക്കറ്റുകള്‍ നഷ്ടമായത്

കാണ്‍പൂര്‍ ടെസ്റ്റില്‍ കിവികളെ സ്പിന്‍ വലയില്‍ കുരുക്കി ഇന്ത്യ തിരിച്ചടിച്ചു. മഴമൂലം ഒരു സെഷന്‍ നഷ്ടമായ രണ്ടാം ദിനം ചെറുത്തു നില്‍പ്പിന്‍റെ സൂചനകള്‍ സമ്മാനിച്ച ന്യൂസിലാന്‍ഡിന് പക്ഷേ മൂന്നാം ദിനം അശ്വിന്‍ - ജഡേജ സഖ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല, ഇന്ത്യക്ക് നിര്‍ണായകമായ 56 റണ്‍ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ച സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സില്‍ 262 റണ്‍ സിന് പുറത്തായി. കേവലം പത്ത് പന്തുകളുടെ ഇടവേളയിലാണ് കിവികള്‍ക്ക് അവസാന നാല് വിക്കറ്റുകള്‍ നഷ്ടമായത്. ജ‍‍ഡേജ അഞ്ച് വിക്കറ്റുകളും അശ്വിന്‍ നാല് വിക്കറ്റുകളും വീഴ്ത്തി. അഞ്ചിന് 255 എന്ന നിലയില്‍ നിന്നുമാണ് 262ന് എല്ലാവരും പുറത്ത് എന്ന അവസ്ഥയിലേക്ക് ന്യൂസിലാന്‍ഡ് കൂപ്പുകുത്തിയത്.

Similar Posts