< Back
Sports
ഇന്ത്യന്‍ പ്രീമിയര്‍ ഫുട്സാല്‍ ലീഗ്: കൊച്ചിയും മുംബൈയും കലാശപ്പോരിന്Sports
ഇന്ത്യന്‍ പ്രീമിയര്‍ ഫുട്സാല്‍ ലീഗ്: കൊച്ചിയും മുംബൈയും കലാശപ്പോരിന്
|12 Nov 2017 3:57 PM IST
ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മുംബൈ കൊല്‍ക്കത്തയെയും കൊച്ചി ഗോവയെയും തോല്‍പ്പിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ഫുട്സാല്‍ ലീഗിന്റെ ഫൈനലില്‍ നാളെ കൊച്ചിയും മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മുംബൈ കൊല്‍ക്കത്തയെയും കൊച്ചി ഗോവയെയും തോല്‍പ്പിച്ചു. ആദ്യ സെമിയില്‍ നാലിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ കൊല്‍ക്കത്തയെ മറികടന്നത്. രണ്ടാം സെമിയില്‍ ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചിയുടെ ഫൈനല്‍ പ്രവേശം.