< Back
Sports
കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി കേരളക്ക് തകര്‍പ്പന്‍ ജയംകേരള പ്രീമിയര്‍ ലീഗില്‍ എഫ് സി കേരളക്ക് തകര്‍പ്പന്‍ ജയം
Sports

കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി കേരളക്ക് തകര്‍പ്പന്‍ ജയം

Jaisy
|
26 Nov 2017 9:05 PM IST

മൂന്നിനെതിരെ അഞ്ച് ഗോളിന് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെയാണ് എഫ് സി കേരള പരാജയപ്പെടുത്തിയത്

കേരള പ്രീമിയർ ലീഗിൽ എഫ് സി കേരളക്ക് ത്രസിപ്പിക്കുന്ന ജയം. മൂന്നിനെതിരെ അഞ്ച് ഗോളിന് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെയാണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. എഫ് സി കേരളക്കായി നായകൻ ബിനീഷ് ബാലൻ ഹാട്രിക് നേടി.

ലീഗിലെ ഏറ്റവും ത്രസിപ്പിച്ച മത്സരങ്ങളിലൊന്നായിരുന്നു തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്നത്. എട്ട് ഗോൾ കണ്ട മത്സരത്തിൽ ആദ്യ ഗോൾ എഫ് സി കേരളയുടെ വക.ഗോൾ സ്കോറർ സാദിഖ് മുൻതൂക്കം നില നിന്നത് നാല് മിനിറ്റ് മാത്രം. സില്യ സുലൈമാനായിരുന്നു പോർട്ട് ട്രസ്റ്റിന്റെ സ്കോറർ . നാല് മിനിറ്റിന് ശേഷം പോർട്ട് ട്രസ്റ്റ് മുന്നിലെത്തി.

തുടർന്നായിരുന്നു ബിനീഷ് ബാലന്റെ ഉജ്വല പ്രകടനം.53 , 54, 80 മിനിറ്റുകളിലായി മൂന്ന് ഗോളുകൾ . ടൂർണമെന്റിൽ ബിനീഷിന്റെ രണ്ടാം ഹാട്രിക് സില്യ സുലൈമാനിലൂടെ പോർട്ട് ട്രസ്റ്റ് തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും ജിതിന്റെ ഗോൾ എഫ് സി കേരളയുടെ ജയം ഉറപ്പിച്ചു.

Similar Posts