< Back
Sports
ആസ്ത്രേലിയ എക്ക് ജയം ‌ആസ്ത്രേലിയ എക്ക് ജയം ‌
Sports

ആസ്ത്രേലിയ എക്ക് ജയം ‌

Damodaran
|
27 Nov 2017 12:39 PM IST

ജയിക്കാന്‍ 159 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ കംഗാരുക്കളെ തുടര്‍ച്ചയായ വിക്കറ്റുകളിലൂടെ ഇന്ത്യന്‍ കുട്ടി പട വിരട്ടിയെങ്കിലും 58 റണ്‍സുമായി

‌ഇന്ത്യ എ ക്കെതിരായ ആദ്യ അനൌദ്യോഗിക ടെസ്റ്റില്‍ ആസ്ത്രേലിയ എക്ക് ജയം. ജയിക്കാന്‍ 159 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ കംഗാരുക്കളെ തുടര്‍ച്ചയായ വിക്കറ്റുകളിലൂടെ ഇന്ത്യന്‍ കുട്ടി പട വിരട്ടിയെങ്കിലും 58 റണ്‍സുമായി അജയ്യനായി നിന്ന ഓപ്പണര്‍ കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് ആതിഥേയരുടെ ജയം ഉറപ്പിക്കുകയായിരുന്നു. ജയിക്കാന്‍ 100 റണ്‍സ് കൂടി വേണമെന്ന നിലയില്‍ മൂന്നാം ദിനമായ ഇന്ന് പാഡണിഞ്ഞ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ശര്‍ദുള്‍ ഠാക്കൂറും രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ആരോണുമാണ് കംഗാരുക്കളെ പ്രതിരോധത്തിലാഴ്ത്തിയത്. ആവേശം മുറ്റി നിന്ന അവസാന ഓവറുകളില്‍ ഒടുവില്‍ ഓസീസ് ജയം എത്തിയത് ഠാക്കൂറിന്‍റെ പന്തില്‍ പിറന്ന നാല് റണ്‍ ബൈ യോടു കൂടിയായിരുന്നു.

Related Tags :
Similar Posts