< Back
Sports
ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; എട്ട് വിക്കറ്റ് നഷ്ടംഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; എട്ട് വിക്കറ്റ് നഷ്ടം
Sports

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; എട്ട് വിക്കറ്റ് നഷ്ടം

Ubaid
|
4 Dec 2017 11:10 AM IST

ഓപ്പണര്‍ രാഹുലിന് പരിക്കേറ്റതോടെയാണ് മലയാളി താരം കരുണ്‍ നായര്‍ക്ക് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരം തുറന്നു കിട്ടിയത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് പരുങ്ങുന്നു. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ എട്ടിന് 268 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അഞ്ചിലധികം തവണയാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ജീവന്‍ ലഭിച്ചത്. അര്‍ധശതകം വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റോ മാത്രമാണ് സന്ദര്‍ശക നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 89 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ ജയന്ത് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി, 43 റണ്‍സെടുത്ത ബട്ട്ലറും ഒരളവോളം പൊരുതി, ഇന്ത്യക്കായി ഉമേഷ് യാദവ്, ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി,

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലാകും മുരളി വിജയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കം കുറിക്കുക.

Similar Posts