< Back
Sports
Sports

ധോണിയെ റണ്‍ഔട്ടാക്കിയ യുവിയാണ് മത്സരം അനുകൂലമാക്കിയതെന്ന് ഹെന്‍റിക്വസ്

admin
|
7 Dec 2017 10:23 PM IST

അവസാന പന്ത് നേരിടാന്‍ ക്രീസില്‍ പുതുതായി എത്തിയ ബാറ്റ്സ്മാനാണെന്ന് ഉറപ്പുവരുത്താനും യുവിക്കായി. ധോണിയായിരുന്നു

ഐപിഎല്ലില്‍ പൂനൈ ടീമിനെതിരായ മത്സരത്തില്‍ മഹേന്ദ്ര സിങ് ധോണിയെ റണ്‍ഔട്ടാക്കുന്നതില്‍ യുവരാജ് സിങ് കാണിച്ച മിടുക്കാണ് മത്സരം തങ്ങള്‍ക്കനുകൂലമാക്കുന്നതില്‍ പ്രധാന ഘടകമായി തീര്‍ന്നതെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓള്‍ റൌണ്ടര്‍ ഹെന്‍റിക്വസ്.

തന്‍റെ അനുഭവ സമ്പത്ത് മുഴുവന്‍ പുറത്തെടുത്താണ് നിര്‍ണായകമായ റണ്‍ഔട്ട് യുവരാജ് സാധ്യമാക്കിയത്. ഓടിവന്ന് ബെയില്‍ തെറിപ്പിക്കാനുള്ള ആ തീരുമാനം അന്തിമ വിശകലനത്തില്‍ ഗുണകരമായി. അവസാന പന്ത് നേരിടാന്‍ ക്രീസില്‍ പുതുതായി എത്തിയ ബാറ്റ്സ്മാനാണെന്ന് ഉറപ്പുവരുത്താനും യുവിക്കായി. ധോണിയായിരുന്നു അവസാന പന്ത് നേരിട്ടിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായിരുന്നു. സമ്മര്‍ദഘട്ടത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കമാണ് യുവരാജ് നടത്തിയത്. അനുഭവസമ്പത്ത് വിലകൊടുത്ത് വാങ്ങാനാകില്ല.

Similar Posts