< Back
Sports
നേപ്പാളിനെതിരെ ഇന്ത്യക്ക് ജയംനേപ്പാളിനെതിരെ ഇന്ത്യക്ക് ജയം
Sports

നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

Subin
|
13 Dec 2017 5:38 PM IST

സന്ദേശ് ജിങ്കാനും ജെജെയുമാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതക്ക് മുമ്പുള്ള സന്നാഹമല്‍സരത്തില്‍ നേപ്പാളിനെ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സന്ദേശ് ജിങ്കാനും ജെജെയുമാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

മലയാളി താരം അനസ് എടത്തൊടിക കളിച്ച മത്സരത്തില്‍ സുനില്‍ ഛേത്രി സികെ വിനീത് എന്നിവരുണ്ടായിരുന്നില്ല. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ അറുപതാം മിനുറ്റിലാണ് സന്ദേശ് ജിങ്കാന്റെ ഹാഫ് വോളി നേപ്പാള്‍ വലയിലെത്തിയത്. എഴുപത്തിഎട്ടാം മിനിറ്റില്‍ ജെജെയിലൂടെ ഇന്ത്യ ലീഡ് വര്‍ധിപ്പിച്ചു.

ക്യാപ്റ്റന്‍ ബിറാജ് മഹാര്‍ജന്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 10 പേരുമായാണ് നേപ്പാള്‍ കളിച്ചത്. ബംഗളൂരുവില്‍ 13ന് കിര്‍ഗിസ്ഥാനെതിരെയാണ് ഇന്ത്യയുടെ എഎഫ്‌സി കപ്പ് ഗ്രൂപ്പ് എ യോഗ്യതാ പോരാട്ടം.

Related Tags :
Similar Posts