< Back
Sports
കോപ്പ ഇറ്റാലിയയില്‍ യുവന്‍റസിന് ജയംSports
കോപ്പ ഇറ്റാലിയയില്‍ യുവന്‍റസിന് ജയം
|14 Dec 2017 11:18 AM IST
എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുവന്‍റസ് കിരീടം സ്വന്തമാക്കിയത്.

വിരസമായ 110 മിനിറ്റുകള്‍ക്ക് ശേഷമാണ് റോമയിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഒരു ഗോളെത്തിയത്. ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്‍മാരുടെ പകിട്ടുമായി കളത്തിലിറങ്ങിയ യുവന്‍റസിന് ആ പെരുമ കളത്തിലിറക്കാന്‍ കഴിഞ്ഞില്ല. ആദ്യ തൊണ്ണൂറ് മിനിറ്റില്‍ അവസരങ്ങള്‍ കിട്ടിയത് കൂടുതലും മിലാനായിരുന്നു. ബൊനവെഞ്ച്വറയും ആന്ദ്രേ പോളിയും സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തി
പകരക്കാരനായി ഇറങ്ങിയ ആല്‍വരോ മൊറാറ്റയാണ് മത്സരത്തിലെ ഏക ഗോള്‍ ഗോള്‍ നേടിയത്. മൈതാനത്തിറങ്ങി രണ്ട് മിനിറ്റിനകം മൊറാറ്റ ദൌത്യം പൂര്‍ത്തിയാക്കി. ഇറ്റാലിയന്‍ ലീഗിലെ കിരീടത്തിന് പിന്നാലെയുള്ള ജയം യുവന്‍റസിന് ഇരട്ടിമധുരമായി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് യുവന്‍റസ് ഇരട്ട കിരീടം സ്വന്തമാക്കുന്നത്.