< Back
Sports
ചെല്‍സിക്ക് തോല്‍വി; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നുചെല്‍സിക്ക് തോല്‍വി; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു
Sports

ചെല്‍സിക്ക് തോല്‍വി; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു

Ubaid
|
17 Dec 2017 3:16 AM IST

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ചെൽസിക്ക് തോൽവി. ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ചെൽസിയെ തകർത്തത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. സൂപ്പർ താരം സ്ളാട്ടണ്‍ ഇബ്രഹാമോവിച്ച് വിശ്രമം നൽകിയ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മാർകസ് റാഷ്‍ഫോർഡാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ ആന്ദർ ഹെരേരയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

തോൽവി വഴങ്ങിയതോടെ പോയിന്‍റ് പട്ടികയിൽ 75 പോയിന്‍റുള്ള ഒന്നാം സ്ഥാനത്തുള്ള ചെൽസിക്ക് രണ്ടാം സ്ഥാനത്തുള്ള ടോട്ടനവുമായി നാലു പോയിന്റിന്റെ വ്യത്യാസം മാത്രമായി ചുരുങ്ങി. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളാണ് തുടർന്നുള്ള മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

Similar Posts