< Back
Sports
റൊണാള്‍ഡോയുടെ വിമാനം ബാഴ്‍സലോണയില്‍ ഇടിച്ചിറക്കിറൊണാള്‍ഡോയുടെ വിമാനം ബാഴ്‍സലോണയില്‍ ഇടിച്ചിറക്കി
Sports

റൊണാള്‍ഡോയുടെ വിമാനം ബാഴ്‍സലോണയില്‍ ഇടിച്ചിറക്കി

Alwyn
|
21 Dec 2017 1:10 PM IST

റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ വിമാനം ബാഴ്‌സലോണ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി.

റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ വിമാനം ബാഴ്‌സലോണ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. ലാന്‍ഡിങ് ഗിയറിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം ഇടിച്ചിറങ്ങിയത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. റൊണാള്‍ഡോയോ കുടുംബാംഗങ്ങളോ വിമാനത്തില്‍ ഇല്ലായിരുന്നുവെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം നടക്കുമ്പോള്‍ റൊണാല്‍ഡോ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ റയല്‍ മാഡ്രിഡിനൊപ്പം ജര്‍മനിയിലായിരുന്നു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ബാഴ്സ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിരുന്നു.

Similar Posts