< Back
Sports
പരിക്ക്, സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങിപരിക്ക്, സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങി
Sports

പരിക്ക്, സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങി

admin
|
21 Dec 2017 5:01 PM IST

വലത് കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്രിക്കറ്റ് ആസ്ത്രേലിയ

പരിക്കിനെ തുടര്‍ന്ന് ആസ്ത്രേലിയന്‍ ഓള്‍ റൌണ്ടര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്ടമാകും. ഇടതുകാലില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റാര്‍ക്ക് ആസ്ത്രേലിയയിലേക്ക് മടങ്ങി. രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റാര്‍ക്കിന്‍റെ അഭാവം ഓസീസിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകും. പൂനൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ അര്‍ധശതകം നേടിയ താരം അഞ്ച് വിക്കറ്റുകളുമായി ഇന്ത്യയെ ര്ടണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ അന്തകനായി.

മിച്ചല്‍ മാര്‍ഷിന് പുറമെ സ്റ്റാര്‍ക്കും കൂടി പരിക്കിന്‍റെ പിടിയിലായതോട തന്ത്രങ്ങള്‍ മാറ്റിമെനയാന്‍ സന്ദര്‍ശകര്‍ നിര്‍ബന്ധിതരാകും. 16ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി സ്റ്റാര്‍ക്കിന്‍റെ പകരക്കാരനെ നിശ്ചയിക്കുമെന്ന് ക്രിക്കറ്റ് ആസ്ത്രേലിയ അറിയിച്ചു.

Similar Posts