< Back
Sports
ക്യാപ്റ്റന് പിന്നാലെ പേരും മാറ്റി പൂനെക്യാപ്റ്റന് പിന്നാലെ പേരും മാറ്റി പൂനെ
Sports

ക്യാപ്റ്റന് പിന്നാലെ പേരും മാറ്റി പൂനെ

Ubaid
|
25 Dec 2017 9:42 PM IST

കഴിഞ്ഞ സീസണില്‍ അഞ്ചു മത്സരങ്ങളില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്

ഐപിഎല്‍ പത്താം സീസണ് മുന്നോടിയായി പൂനെ സൂപ്പര്‍ ജയന്റ്സ് ടീമിന്റെ പേരില്‍ മാറ്റം വരുത്തി. സൂപ്പര്‍ ജയന്റ്സ് എന്നതിന് പകരം സൂപ്പര്‍ ജയന്റ് എന്നാക്കി മാറ്റി. ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. നേരത്തെ നായക സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണിയെ നീക്കിയിരുന്നു. പകരം സ്റ്റീവ് സ്മിത്തിനെ നായകനാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ അഞ്ചു മത്സരങ്ങളില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. ഏപ്രില്‍ അഞ്ചുമുതലാണ് ഐപിഎല്‍ പത്താം സീസണ്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. മുംബൈക്കെതിരെയാണ് പൂനെയുടെ ആദ്യ മത്സരം.

Related Tags :
Similar Posts